സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരെ ശക്തമായ നീക്കങ്ങൾക്കൊരുങ്ങി പ്രതിപക്ഷം. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കും. ഇതിന്റെ സാധുത നിയമവിദഗ്ധരുമായി ആലോചിക്കുകയാണ് സഭയുടെ മേശപ്പുറത്ത്
 

സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരെ ശക്തമായ നീക്കങ്ങൾക്കൊരുങ്ങി പ്രതിപക്ഷം. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കും. ഇതിന്റെ സാധുത നിയമവിദഗ്ധരുമായി ആലോചിക്കുകയാണ്

സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുമ്പ് തന്നെ ധനമന്ത്രി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൊതുസമൂഹത്തോട് വെളിപ്പെടുത്തുന്നത് ചട്ടലംഘനമാണ്. ധനമന്ത്രിയുടെ വാക്കുകൾ സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ്.

എന്നാൽ വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. കിഫ്ബി, മസാല ബോണ്ട് അടക്കമുള്ള കാര്യങ്ങളിൽ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതായാണ് സിഎജി റിപ്പോർട്ടിലുള്ളത്. ഇതിനെതിരെയാണ് ധനമന്ത്രി വിമർശനമുന്നയിച്ചത്.