ആനയാംകുന്ന് സ്‌കൂളിലെ ഏഴ് വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ചു

കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് വി എം എച്ച് എം ഹയർ സെക്കൻഡറി സ്കൂളിലെ ഏഴ് വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ചു. നാല് ദിവസത്തിനിടെ
 

കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് വി എം എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴ് വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ചു. നാല് ദിവസത്തിനിടെ സ്‌കൂളിലെ പത്തോളം വിദ്യാർഥികൾക്കും 13 അധ്യാപകർക്കും പനി പടർന്നു പിടിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്‌കൂളിലെത്തുകയും പരിശോധന നടത്തി സാമ്പിളുകൾ വിദഗ്ധ പരിശോധനക്ക് അയക്കുകയുമായിരുന്നു

എല്ലാ പനിബാധിതകർക്കും ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങൾ കാണിച്ചത്. ഇത് കൂടുതൽ പേരിലേക്ക് പടരുകയും ചെയ്തിരുന്നു. ഹൈസ്‌കൂൾ വിഭാഗത്തിലുള്ള കുട്ടികൾക്കാണ് പനി ബാധിച്ചത്. ഇതിൽ പത്താം ക്ലാസ് വിദ്യാർഥികളാണ് കൂടുതലും

വിവിധ സ്ഥലങ്ങളിൽ നിന്നുവരുന്ന വിദ്യാർഥികളിലാണ് പനി പടർന്നുപിടിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവിൽ സ്‌കൂൾ അടച്ചിട്ടിരിക്കുകയാണ്‌