കാർട്ടോസാറ്റ് 3 വിക്ഷേപിച്ചു; വിജയകരമായി ഭ്രമണപഥത്തിൽ

ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ കാർട്ടോസാറ്റ് 3 വിക്ഷേപിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. പി എസ് എൽ വി സി
 

ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ കാർട്ടോസാറ്റ് 3 വിക്ഷേപിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. പി എസ് എൽ വി സി 47 റോക്കറ്റാണ് കാർട്ടോസാറ്റ് 3 യുമായി കുതിച്ചുയർന്നത്.

അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാർട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്. 1625 കിലോ ഭാരമുള്ള കാർട്ടോസാറ്റ് 3 വിദൂര സംവേദന ഉപഗ്രഹമാണ്.

509 കിലോമീറ്റർ ഉയരെ നിന്ന് 97.5 ചരിവിൽ ഭൂസ്ഥിര ഭ്രമണപഥത്തിലാകും ഉപഗ്രഹം ഭൂമിയെ വലംവെക്കുക. അഞ്ച് വർഷമാണ് കാലാവധി. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ ദൗത്യമാണ് ഉപഗ്രഹത്തിനുള്ളത്