നിരീക്ഷണത്തിൽ കഴിയവെ മുങ്ങിയ കൊല്ലം സബ് കലക്ടർക്കെതിരെ കേസെടുക്കും
കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയവെ കാൺപൂരിലേക്ക് മുങ്ങിയ കൊല്ലം സബ് കലക്ടർക്കെതിരെ കേസെടുക്കും. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് സബ് കലക്ടർ അനുപം മിശ്രക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. സബ്
Mar 27, 2020, 08:38 IST
കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയവെ കാൺപൂരിലേക്ക് മുങ്ങിയ കൊല്ലം സബ് കലക്ടർക്കെതിരെ കേസെടുക്കും. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് സബ് കലക്ടർ അനുപം മിശ്രക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. സബ് കലക്ടറുടെ ഗൺമാനെതിരെയും കേസെടുക്കും.
്അനുപം മിശ്രയുടെ ഗൺമാനെതിരെയും കേസെടുക്കും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കലക്ടർ ഈ മാസം 19 മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ആരോഗ്യസ്ഥിതി നോക്കാൻ ആരോഗ്യ പ്രവർത്തകർ എത്തിയപ്പോഴും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല
തുടർന്ന് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. അപ്പോഴാണ് താൻ കാൺപൂരിലെത്തിയെന്ന് ഇയാൾ അറിയിച്ചത്. അനുപം മിശ്രയുടേത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ആക്ഷേപമുയർന്നിരുന്നു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര