സ്ഥാനാർഥിത്വം പിൻവലിക്കാൻ സുന്ദരക്ക് രണ്ടര ലക്ഷം; കെ സുരേന്ദ്രനെതിരെ കേസെടുത്തു

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ് പി സ്ഥാനാർഥി കെ സുന്ദരക്ക് പണം നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. മഞ്ചേശ്വരം
 

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ് പി സ്ഥാനാർഥി കെ സുന്ദരക്ക് പണം നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. മഞ്ചേശ്വരം മണ്ഡലത്തിൽ ബി എസ് പി സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സമർപ്പിച്ച പത്രിക പിൻവലിക്കുന്നതിന് കെ സുരേന്ദ്രൻ പണം നൽകിയെന്നാണ് കെ സുന്ദര വെളിപ്പെടുത്തിയത്.

എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് കാസർകോട് പോലീസിൽ പരാതി നൽകിയത്. മഞ്ചേശ്വരത്തെ പ്രാദേശിക ബിജെപി പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാസർകോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം