രോഗം മറച്ചുവെച്ച മൂന്ന് പേർക്കെതിരെ കേസെടുത്തു; മൂന്ന് പേരും അബൂദബിയിൽ നിന്നെത്തിയവർ

കൊവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേർക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അബൂദബിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ മൂന്ന് പേരാണ് രോഗം മറച്ചുവെച്ചത്. രോഗം മറച്ചുവെച്ചാണ്
 

കൊവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേർക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അബൂദബിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ മൂന്ന് പേരാണ് രോഗം മറച്ചുവെച്ചത്. രോഗം മറച്ചുവെച്ചാണ് ഇവർ യാത്ര ചെയ്ത് സംസ്ഥാനത്ത് എത്തിയത്. ഇവിടെ എത്തിയ ശേഷവും വിവരം അധികൃതരെ അറിയിക്കാൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ 6 പേരും തൃശ്ശൂർ ജില്ലയിൽ നാല് പേർക്കും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 3 പേർക്ക് വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 21 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇയാൾ ഹെൽത്ത് വർക്കറാണ്.