സിബിഐയെ വിലക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയെ രക്ഷിക്കാൻ; അധാർമികമെന്നും ചെന്നിത്തല

മഹാരാഷ്ട്ര മാതൃകയിൽ സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനം. രാഷ്ട്രീയപ്രേരിതമായ കേസുകളിലാണ്
 

മഹാരാഷ്ട്ര മാതൃകയിൽ സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനം.

രാഷ്ട്രീയപ്രേരിതമായ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയെ വിലക്കുന്നത്. എന്നാൽ ലൈഫ് കേസ് അഴിമതിക്കേസാണ്. മുഖ്യമന്ത്രി തന്നെയാണ് സ്വർണക്കടത്ത് അടക്കമുള്ള കേസുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീണ്ടപ്പോഴാണ് സിപിഎമ്മിന് ഹാലിളകിയത്.

സിപിഎമ്മിന്റെ ആജ്ഞ അനുസരിച്ച് പ്രവർത്തിക്കുന്ന സിപിഐയും ഇതിനെ പിന്താങ്ങുന്നു. ഇത് ജനത്തോടുള്ള വെല്ലുവിളിയാണ്. അഴിമതിക്കേസ് അന്വേഷിക്കേണ്ടെന്ന തീരുമാനം ആത്മഹത്യാപരമാണെന്നും ചെന്നിത്തല പറഞ്ഞു