ഭരണകൂടത്തെ വിശ്വസിക്കൂ, തത്കാലം വിവരങ്ങൾ പങ്കുവെക്കുന്നില്ല; സുപ്രീം കോടതിയോട് അമർഷം രേഖപ്പെടുത്തി കേന്ദ്രം

ഓക്സിജൻ ലഭ്യതയിലും വാക്സിൻ നയത്തിലും സുപ്രീം കോടതി ഇടപെടുന്നതിൽ അമർഷം പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. ഭരണകൂടത്തെ വിശ്വസിക്കാൻ കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടു. ഓക്സിജൻ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ തത്കാലം പങ്കുവെക്കുന്നില്ലെന്നും
 

ഓക്‌സിജൻ ലഭ്യതയിലും വാക്‌സിൻ നയത്തിലും സുപ്രീം കോടതി ഇടപെടുന്നതിൽ അമർഷം പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. ഭരണകൂടത്തെ വിശ്വസിക്കാൻ കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടു. ഓക്‌സിജൻ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ തത്കാലം പങ്കുവെക്കുന്നില്ലെന്നും കേന്ദ്രം പറഞ്ഞു.

വാക്‌സിൻ ലഭ്യത ജൂലൈയോടെ പ്രതിമാസം 13 കോടി ഡോസായി കൂട്ടാനാകുമെന്നും കേന്ദ്രം പറഞ്ഞു. കോടതിയുടെ ഇടപെടൽ പ്രതിസന്ധി മറികടക്കാൻ നൂതന വഴികൾ സ്വീകരിക്കുന്നതിന് തടസ്സമാകുമെന്നും കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു

ഓക്‌സിജൻ ലഭ്യതയെ കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ കോടതി തന്നെ ദൗത്യസംഘത്തെ രൂപീകരിച്ചതിനാൽ വിശദാംശങ്ങൾ അറിയിക്കുന്നില്ലെന്നാണ് കേന്ദ്രനിലപാട്.

കോടതിയുടേത് അമിതാവേശമാണെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നുണ്ട്. കേസ് ഇനി വ്യാഴാഴ്ചയാണ് പരിഗണിക്കുക.