കൊറോണ ഭീതി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഒരു മാസത്തേക്ക് പഞ്ചിംഗ് ആവശ്യമില്ല

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഒരു മാസം പഞ്ചിംഗ് നിർബന്ധമല്ലെന്ന് ഉത്തരവ്. കേന്ദ്ര പേഴ്സണൽ മന്ത്രാലയം അണ്ടർ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. രോഗം ബാധിച്ചവർ തൊട്ട
 

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഒരു മാസം പഞ്ചിംഗ് നിർബന്ധമല്ലെന്ന് ഉത്തരവ്. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം അണ്ടർ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. രോഗം ബാധിച്ചവർ തൊട്ട പ്രതലങ്ങളിൽ തൊട്ടാൽ പോലും രോഗം പകരുമെന്നിരിക്കെയാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഒരു മാസത്തേക്ക് ഒഴിവാക്കുന്നത്.

രോഗബാധ വ്യാപിക്കുന്നത് കണക്കിലെടുത്ത് പരമാവധി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉത്തരവിൽ പറയുന്നു. നൂറുകണക്കിനാളുകൾ ദിവസവും ബയോമെട്രിക് രീതിയുപയോഗിച്ച് വിരലടയാളം പതിപ്പിക്കുന്ന പഞ്ചിംഗ് മെഷീൻ സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ

പഞ്ചിംഗിന് പകരം ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഉപയോഗിക്കാനും നിർദേശമുണ്ട്. ഇതില്ലായെങ്കിൽ എല്ലാ ഉദ്യോഗസ്ഥരും അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പുവെച്ച് ഹാജർ രേഖപ്പെടുത്താനാണ് ഉത്തരവിൽ പറയുന്നത്.