അതിശക്തമായ മഴയ്ക്ക് സാധ്യത: വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ,
 

സംസ്ഥാനത്ത് വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളുടെ മലയോര മേഖലകളിൽ ഇന്നലെ രാത്രിയാരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്

കേരളാ തീരത്ത് കാറ്റിന്റെ വേഗത 65 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി

തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശങ്ങളിലെ വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ കടപുഴകി വീണു. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിലും മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.