ചങ്ങനാശ്ശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു; നാട്ടുകാരെ ഫോൺ വിളിച്ചു പറഞ്ഞു

കോട്ടയം ചങ്ങനാശ്ശേരിയിൽ മകൻ അമ്മയെ കഴുത്തറുത്തു കൊന്നു. മദ്യലഹരിയിലാണ് സംഭവം. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ(55)യാണ് കൊല്ലപ്പെട്ടത്. മകൻ ജിതിൻബാബുവിനെ(27) പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കത്തിയെടുത്ത്
 

കോട്ടയം ചങ്ങനാശ്ശേരിയിൽ മകൻ അമ്മയെ കഴുത്തറുത്തു കൊന്നു. മദ്യലഹരിയിലാണ് സംഭവം. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ(55)യാണ് കൊല്ലപ്പെട്ടത്. മകൻ ജിതിൻബാബുവിനെ(27) പോലീസ് കസ്റ്റഡിയിലെടുത്തു.

അമ്മയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കത്തിയെടുത്ത് ജിതിൻബാബു വെട്ടുകയുമായിരുന്നു. സംഭവത്തിന് ശേഷം അയൽപക്കത്തെ വീട്ടിൽ വിളിച്ച് വീട്ടിൽ വന്നാൽ ഒരു സംഭവം കാണാമെന്ന് ഇയാൾ തന്നെയാണ് വിളിച്ചു പറഞ്ഞത്.

പോലീസ് എത്തി വീടിനുള്ളിൽ കടന്നപ്പോഴാണ് കുഞ്ഞന്നാമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജിതിൻ കുറ്റസമ്മതം നടത്തുകയും ചെയ്തു.