ചാവക്കാട് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു

തൃശ്ശൂർ ചാവക്കാട് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിച്ചു. ഖദീജക്കുട്ടിയുടെ മൃതദേഹമാണ് അടിതുരുത്തി ഖബറിസ്ഥാനിൽ സംസ്കരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു കൊണ്ടായിരുന്നു സംസ്കാര ചടങ്ങുകൾ.
 

തൃശ്ശൂർ ചാവക്കാട് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു. ഖദീജക്കുട്ടിയുടെ മൃതദേഹമാണ് അടിതുരുത്തി ഖബറിസ്ഥാനിൽ സംസ്‌കരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു കൊണ്ടായിരുന്നു സംസ്‌കാര ചടങ്ങുകൾ.

ബുധനാഴ്ചയാണ് ഇവർ മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നുമാണ് ഖദീജക്കുട്ടി കേരളത്തിൽ എത്തിയത്. പിന്നീട് നടന്ന സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഖദീജക്കുട്ടിയുടെ മകൻ ഉൾപ്പെടെ അഞ്ച് പേർ ക്വാറന്റൈനിലാണ്.

മുംബൈയിൽ നിന്നും തിങ്കളാഴ്ചയാണ് ഇവർ നാട്ടിലെത്തിയത്. പ്രമേഹവും രക്തസമ്മർദവും ശ്വാസതടസ്സവും ഇവർക്കുണ്ടായിരുന്നു. റോഡ് മാർഗമാണ് കേറളത്തിലെത്തിയത്. മരിച്ചത് ബുധനാഴ്ചയായിരുന്നുവെങ്കിലും ഇന്നലെ വൈകുന്നേരത്തോടെയാണ് സ്രവ പരിശോധനാ ഫലം വന്നത്. ഇവർക്കൊപ്പം വന്നവരുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.