മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് സ്വർണക്കടത്ത് അന്വേഷണം നിലച്ചതെന്ന് ചെന്നിത്തല

സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണം നിലച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഫലമാണിത്. ഇതിന്റെ ഭാഗമായിട്ടാണ് ശിവശങ്കറിന് ജാമ്യം
 

സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണം നിലച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഫലമാണിത്. ഇതിന്റെ ഭാഗമായിട്ടാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു

ശിവശങ്കർ എല്ലാ കുറ്റങ്ങളും ചെയ്തുവെന്ന് അന്വേഷണത്തിൽ ബോധ്യമായതാണ്. എന്നിട്ടും ജാമ്യത്തെ എതിർക്കാത്തത് എന്തുകൊണ്ടാണ്. മഞ്ഞുമലയുടെ അറ്റം എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇപ്പോൾ മഞ്ഞുമല ഇല്ലേയെന്നും ചെന്നിത്തല ചോദിച്ചു

ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിലെ യുവാക്കളുടെ രോഷം ഭയന്നിട്ടാണ് പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടിയത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഭരണഘടനാവിരുദ്ധമാണ്. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.