ചീഫ് സെക്രട്ടറിയുടെ വാഹനം വാങ്ങിയത് പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ച്; രജിസ്റ്റർ ചെയ്തത് ഡിജിപിയുടെ പേരിൽ

പോലീസിലെ കൂടുതൽ ക്രമക്കേടുകളുടെ വിവരങ്ങൾ പുറത്തുവരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്നാണ് റിപ്പോർട്ട്. പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണ് ചീഫ്
 

പോലീസിലെ കൂടുതൽ ക്രമക്കേടുകളുടെ വിവരങ്ങൾ പുറത്തുവരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്നാണ് റിപ്പോർട്ട്. പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണ് ചീഫ് സെക്രട്ടറിക്ക് വാഹനം വാങ്ങിയതെന്നും ആരോപണമുണ്ട്

കെ എൽ 1 സിഎൽ 9663 എന്ന വാഹനമാണ് ടോം ജോസ് ഉപയോഗിക്കുന്നത്. അടുത്തിടെയാണ് ജീപ്പ് കോമ്പസ് വിഭാഗത്തിലുള്ള ഈ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കാൻ തുടങ്ങിയത്. ഈ വാഹനത്തിന്റെ ഉടമ സംസ്ഥാന പോലീസ് മേധാവിയാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

പോലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുന്ന രീതി അസാധാരണമാണ്. ചട്ടപ്രകാരം ടൂറിസം വകുപ്പിന്റെ വാഹനം മാത്രമാണ് ചീഫ് സെക്രട്ടറിക്ക് ഉപയോഗിക്കാനാകുകയുള്ളു.