അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഇന്നെത്തും; ഉച്ചകോടി ചെന്നൈയിൽ

ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ന് ചെന്നൈയിലെത്തും. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചൈനീസ് പ്രസിഡന്റ് ചെന്നൈയിലെത്തുന്നത്. ജിൻപിങിനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാനമന്ത്രി
 

ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ന് ചെന്നൈയിലെത്തും. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചൈനീസ് പ്രസിഡന്റ് ചെന്നൈയിലെത്തുന്നത്. ജിൻപിങിനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടക്കുന്ന ചർച്ചയിൽ കാശ്മീർ വിഷയമാകുമോയെന്നതിൽ സ്ഥിരീകരണമില്ല. ചെന്നൈ മഹാബലിപുരത്താണ് ഉച്ചകോടി നടക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ടിബറ്റൻ ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം കണക്കിലെടുത്താണിത്

നാളെയാണ് ഇരുനേതാക്കളും തമ്മിൽ ഒറ്റയ്‌ക്കൊറ്റക്ക് ചർച്ച നത്തുക. ചെന്നൈയിലെ ചർച്ചകളിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പങ്കെടുക്കും. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പ്രധാന അജണ്ട.