മുഖ്യമന്ത്രിയുമായി മാത്രമല്ല, ആരുമായും ചർച്ചക്ക് തയ്യാറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സംസ്ഥാന സർക്കാർ സമീപിച്ചതിനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കെ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലവിലെ തർക്കങ്ങളിൽ
 

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സംസ്ഥാന സർക്കാർ സമീപിച്ചതിനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കെ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലവിലെ തർക്കങ്ങളിൽ സർക്കാരുമായി ചർച്ചയാകാം. കോടതിയെ സമീപിക്കും മുമ്പ് ഗവർണറെ അറിയിക്കണമെന്നതാണ് ചട്ടമെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു

അഭിപ്രായഭിന്നതകൾ ജനാധിപത്യത്തിൽ സ്വാഭാവികമാണ്. തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാകണം. തർക്കങ്ങൾ പരിഹരിക്കാൻ ഒരു മേശക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിച്ചാൽ മതി. മുഖ്യമന്ത്രിയുമായി മാത്രമല്ല ആരുമായും താൻ ചർച്ചക്ക് തയ്യാറാണ്

ഭരണഘടനയും നിയമങ്ങളും സംരക്ഷിക്കലാണ് തന്റെ കടമ. രാഷ്ട്രപതി ഒപ്പുവെച്ച നിയമം സംരക്ഷിക്കൽ തന്റെ കടമാണ്. ജനാധിപത്യത്തിൽ എല്ലാം പരസ്പരം സംസാരിച്ച് പരിഹരിക്കണം.

താൻ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയല്ല, രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നതാണ്. അത് സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു