അണമുറിയാത്ത പ്രക്ഷോഭക്കടലായി രാജ്യം; സംസ്ഥാനത്തും വ്യാപക പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ ്സംസ്ഥാനത്തും വ്യാപക പ്രതിഷേധം. ഡി വൈ എഫ്
 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ ്‌സംസ്ഥാനത്തും വ്യാപക പ്രതിഷേധം. ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി.

രാത്രി പതിനൊന്നരയോടെയാണ് ഡി വൈ എഫ് ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. രാജ്ഭവന് മുന്നിൽ ബാരിക്കേഡുകൾ വെച്ച് പോലീസ് മാർച്ച് തടഞ്ഞു. എന്നാൽ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ സംഘർഷമുടലെടുക്കുകയും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു

ഡി വൈ എഫ് ഐ മാർച്ചിന് പിന്നാലെ കെ എസ് യു പ്രവർത്തകരും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാർച്ചിന് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലും പ്രതിഷേധം വ്യാപകമായിരുന്നു. മിക്കയിടങ്ങളിലും പ്രക്ഷോഭകർ ട്രെയിനുകൾ തടഞ്ഞു