പൗരത്വ ഭേദഗതിക്കെതിരായി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്ര നൽകിയ ഹർജിയാണ് അടിയന്തരമായി പരിഗണിക്കാനാകില്ലെനന്ന് സുപ്രീം കോടതി അറിയിച്ചത്.
 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്ര നൽകിയ ഹർജിയാണ് അടിയന്തരമായി പരിഗണിക്കാനാകില്ലെനന്ന് സുപ്രീം കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം

പൗരത്വ ബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്താണ് മെഹുവ ഹർജി നൽകിയത്. ഹർജി തിങ്കളാഴ്ച പരിഗണിക്കണമെന്നും മെഹുവ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുപ്രീം കോടതി രജിസ്ട്രാർക്ക് മുമ്പാകെ ഹർജി സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം മുസ്ലീം ലീഗും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. കോൺഗ്രസും ഹർജി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിൽ ഇന്നലെ രാത്രി രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമായി മാറിയിരുന്നു. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയതിന് ശേഷമാണ് രാഷ്ട്രപതി ഇതിൽ ഒപ്പുവെച്ചത്.