ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സേനാംഗങ്ങൾ തമ്മിൽ സംഘർഷം; ആറ് പോലീസുകാർ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സേനാംഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ആറ് പോലീസുകാർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ജോലി സമയവുമായി ബന്ധപ്പെട്ട തർക്കം വെടിവെപ്പിൽ
 

ഛത്തിസ്ഗഢിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സേനാംഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ആറ് പോലീസുകാർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ജോലി സമയവുമായി ബന്ധപ്പെട്ട തർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. ഛത്തിസ്ഗഢിലെ നാരായൺപൂരിൽ പോസ്റ്റ് ചെയ്തിരുന്ന പോലീസുകാർ തമ്മിലാണ് വെടിവെപ്പുണ്ടായത്.

ഐടിബിടി 45 ബറ്റാലിയനിലെ കദേനാർ ക്യാമ്പിലായിരുന്നു സംഘർഷം. തർക്കത്തിനിടെ ഒരു ജവാൻ സഹപ്രവർത്തകർക്ക് നേരെ സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. അക്രമം നടത്തിയ ജവാനെയും വെടിവെച്ചു കൊന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.