മുഖ്യമന്ത്രിയും ഗവർണറും ഇന്ന് മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടി സന്ദർശിക്കും

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മൂന്നാറിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടി ഇന്ന് സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം മൂന്നാർ ആനച്ചാലിലെത്തിയ ശേഷം ഇവിടെ നിന്ന്
 

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മൂന്നാറിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടി ഇന്ന് സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം മൂന്നാർ ആനച്ചാലിലെത്തിയ ശേഷം ഇവിടെ നിന്ന് റോഡ് മാർഗമാണ് പെട്ടിമുടിയിലേക്ക് പോകുക.

ഏഴാം തീയതി നടന്ന അപകടത്തിൽ മരണസംഖ്യ 55 ആയി ഉയർന്നിരുന്നു ആറാം ദിവസം നടന്ന തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ കന്നിയാർ കേന്ദ്രീകരിച്ചാണ് ദൗത്യസംഘം തെരച്ചിൽ നടത്തുന്നത്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ. കന്നിയാറിന് സമീപത്തെ മണൽതിട്ടകൾ ഇടിച്ചുനിരത്തിയും പരിശോധന നടത്തുന്നുണ്ട്.