രാഷ്ട്രീയ നിക്ഷ്പക്ഷതയുടെ ലംഘനം: സിഎജിക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു

സിഎജിക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുന്നു. കിഫ്ബിക്കെതിരായ റിപ്പോർട്ട് വഴി സിഎജി സംസ്ഥാന സർക്കാരിന് മേൽ അനാവശ്യമായി കടന്നുകയറുന്നുവെന്ന വിമർശനമാണ് പ്രമേയത്തിലുള്ളത്. പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ
 

സിഎജിക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുന്നു. കിഫ്ബിക്കെതിരായ റിപ്പോർട്ട് വഴി സിഎജി സംസ്ഥാന സർക്കാരിന് മേൽ അനാവശ്യമായി കടന്നുകയറുന്നുവെന്ന വിമർശനമാണ് പ്രമേയത്തിലുള്ളത്.

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാന ദിവസമാണ് സിഎജിക്കെതിരെ പ്രമേയം കൊണ്ടുവരുന്നത്. സിഎജി റിപ്പോർട്ട് തയ്യാറാക്കിയത് സർക്കാർ ഭാഗം കേൾക്കാതെ ആണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സർക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റാണെന്നും പ്രമേയത്തിൽ പറയുന്നു

ഇത് രാഷ്ട്രീയ നിക്ഷ്പക്ഷതയുടെയും പ്രൊഫഷണൽ സമീപനത്തിന്റെയും ലംഘനമാണ്. സഭയുടെ ഉത്കണ്ഠ സിഎജിയെ പ്രമേയത്തിലൂടെ അറിയിക്കുകയാണ്. സിഎജി റിപ്പോർട്ടിന്റെ 41 മുതൽ 43 വരെയുള്ള പേജിൽ കിഫ്ബിയെ സംബന്ധിച്ച പരാമർശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയിൽ ഇതുസംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നതായും മുഖ്യമന്ത്രി പ്രമേയത്തിൽ പറയുന്നു.