സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ്, 26 മരണം; 7699 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5935 പേർക്കും
 

സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5935 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ.

730 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ ആരോഗ്യ പ്രവർത്തകരാണ്. നിലവിൽ 84,087 പേരാണ് ചികിത്സയിൽ കഴിയുന്നത്. 26 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് 7699 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഒരേ സമയം ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം ഒക്ടോബർ 24നാണ്. അന്ന് 97,417 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതിന് ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.