സംസ്ഥാനത്ത് 97 പേർക്ക് കൂടി കൊവിഡ്, ഒരു മരണം; 89 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 89 പേർ രോഗമുക്തി നേടി. ഒരു മരണവും ഇന്ന്
 

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 89 പേർ രോഗമുക്തി നേടി. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. കണ്ണൂർ എക്‌സൈസ് വകുപ്പിലെ ഡ്രൈവർ കെ പി സുനിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശത്ത് നിന്നും വന്നവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 29 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇതിൽ മഹാരാഷ്ട്രയിൽ നിന്ന് 12 പേരും, ഡൽഹി 7, തമിഴ്‌നാട് 5, ഹരിയാന, ഗുജറാത്ത് 2 വീതം ഒഡീഷയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ പാലക്കാട് ജില്ലക്കാരാണ്. കൊല്ലം ജില്ലയിൽ 13 പേർക്കും കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ 6 പേർക്ക് വീതവും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 5 പേർക്ക് വീതവും മലപ്പുറം കണ്ണൂർ ജില്ലകളിൽ നാല് പേർക്ക് വീതവും കാസർകോട് മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്

89 പേരാണ് ഇന്ന് കൊവിഡ് മുക്തി നേടിയത്. ഇതിൽ തിരുവനന്തപുരം ജില്ലയിൽ 9 പേരും, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂർ 4, എറണാകുളം 4, തൃശ്ശൂർ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട്, 1 വയനാട് 2, കാസർകോട് 11 പേർക്കും രോഗമുക്തി സ്വന്തമായി.

ഇന്ന് മാത്രം 4817 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. സംസ്ഥാനത്ത് ഇതുവരെ 2794 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1358 പേർ നിലവിൽ ചികിത്സയിലുണ്ട്. 1,26,839 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 1967 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 190 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.