അതിർത്തികളിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ല

അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കിടയിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കലക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ
 

അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കിടയിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കലക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. കൊല്ലത്തും പാലക്കാടും ഇടുക്കിയിലും അയൽ സംസ്ഥാനങ്ങളിൽ പോയി വന്നവർക്ക് രോഗം സ്ഥിരീകരിച്ച റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് തടയാനായി ചെറു വഴികൾ അടക്കം അടച്ചുപൂട്ടാൻ മുഖ്യമന്ത്രി നിർദേശിച്ചു. പരിശോധന കർശനമാക്കുകയും വേണം.

ഹോട്ട് സ്‌പോട്ടുകളിൽ ആർക്കും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടാകരുത്. ട്രിപ്പിൾ ലോക്ക് ഉള്ള കണ്ണൂരിൽ അടക്കം അധികൃതർ ഇത് ശ്രദ്ധിക്കണം. കൂടാതെ കൊവിഡ് പരിശോധനകൾ വർധിപ്പിക്കാനും ഡിഎംഒമാർക്ക് നിർദേശം നൽകി. പ്രതിദിനം മൂവായിരം പരിശോധനകളെങ്കിലും നടത്താനാണ് നിർദേശം

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കേണ്ടതില്ലെന്നാണ് ഇന്നുയര്‍ന്നുവന്ന നിര്‍ദേശം. നാളെ പ്രധാനമന്ത്രിയുമായി നടക്കാനിരിക്കുന്ന യോഗത്തില്‍ കേരളം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കും. കേന്ദ്രത്തിന്റെ നിലപാടിന് അനുസരിച്ചാകും തീരുമാനങ്ങള്‍