ഗുരുവായൂരിൽ കച്ചവടമുറപ്പിച്ചു; കേരളത്തിൽ കോലീബി സഖ്യം വിശാല രൂപം പ്രാപിച്ചുവെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ബിജെപി-കോൺഗ്രസ് ധാരണ ശക്തിപ്രാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി സ്ഥാനാർഥികൾ ഇല്ലാത്ത രണ്ട് മണ്ഡലങ്ങളുടെ കാര്യത്തിൽ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കി കഴിഞ്ഞു.
 

കേരളത്തിൽ ബിജെപി-കോൺഗ്രസ് ധാരണ ശക്തിപ്രാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി സ്ഥാനാർഥികൾ ഇല്ലാത്ത രണ്ട് മണ്ഡലങ്ങളുടെ കാര്യത്തിൽ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ചു

യുഡിഎഫ് സ്ഥാനാർഥിയായ കെഎൻഎ ഖാദർ ചില കാര്യങ്ങളിൽ അനുകൂലമായി സംസാരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണ് കേരളത്തിലുള്ളത്. യുഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് കാര്യങ്ങൾ നീക്കിയത്.

കേന്ദ്ര സർക്കാർ കേരളത്തോട് തെറ്റായ നിലപാട് സ്വീകരിക്കുമ്പോൾ യുഡിഎഫ് മൗനം പാലിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ ചില കളികൾ നടത്തിയപ്പോൾ അതിന് തപ്പുകൊടുക്കുയാണ് യുഡിഎഫ്. എൽഡിഎഫ് വന്നാൽ സർവനാശമാണെന്ന് പറഞ്ഞ ആന്റണി ഈ ഒത്തുകളി നാശമാണെന്ന് പറയാൻ തയ്യാറായില്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു

സംസ്ഥാനങ്ങളെ പിഴിഞ്ഞ് എല്ലാം കേന്ദ്രത്തിലേക്ക് എത്തിക്കുകയെന്നത് ഫെഡറൽ സംവിധാനത്തിന് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ പാർപ്പിട പദ്ധതികൾ എല്ലാത്തിനെയും ഒരു കുടക്കീഴിലാക്കിയാണ് ലൈഫ് മിഷൻ നടപ്പാക്കുന്നത്. ഇത് കേന്ദ്രത്തെ നേരത്തെ അറിയിച്ചതാണ്. നഗരപ്രദേശങ്ങളെ ഓരോ വീടിനും രണ്ടര ലക്ഷം കേരളവും ഒന്നര ലക്ഷം കേന്ദ്രവും നൽകുന്നുണ്ട്. എന്നിട്ടും ലൈഫ് മിഷൻ കേന്ദ്രത്തിന്റെ ദാനമെന്നാണ് ബിജെപിക്കാർ പ്രചരിപ്പിക്കുന്നത്