കൊവിഡിനെ ഒത്തൊരുമിച്ച് മറികടക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ വാക്‌സിൻ സ്വീകരിച്ചു

കൊവിഡിനെ ഒത്തൊരുമിച്ച് മറികടക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ വാക്സിൻ സ്വീകരിച്ചുമുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ കമലക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ
 

കൊവിഡിനെ ഒത്തൊരുമിച്ച് മറികടക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ വാക്‌സിൻ സ്വീകരിച്ചുമുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഭാര്യ കമലക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിൻ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും വാക്‌സിനെടുത്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

കൊവിഡ് വാക്‌സിനെതിരെ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ സമൂഹം ഇത് അംഗീകരിച്ചിട്ടില്ല. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്‌സിൻ സ്വകീരിച്ച് രോഗപ്രതിരോധം തീർക്കണം. കൊവിഡിനെ ഒത്തൊരുമിച്ച് മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ടാംഘട്ട വാക്‌സിനേഷൻ തിങ്കളാഴ്ച മുതലാണ് ആരംഭിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, ഇ ചന്ദ്രശേഖരൻ തുടങ്ങിയവർ ഇന്നലെ വാക്‌സിൻ സ്വീകരിച്ചിരുന്നു.