മുഖ്യമന്ത്രി എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു; കൊവിഡ് പ്രതിരോധം ചർച്ചയാകും

കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ സ്വീകരിക്കേണ്ട
 

കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ സ്വീകരിക്കേണ്ട തുടർ നടപടികളാണ് യോഗത്തിൽ ചർച്ചയാകുക.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവരിൽ കൊവിഡ് കേസുകൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എങ്കിലും കടുത്ത നടപടികൾക്ക് നിലവിൽ സമയമായിട്ടില്ലെന്നാണ് സർക്കാർ കരുതുന്നത്. പ്രവാസികൾ അടക്കമുള്ളവർ ഇനിയും വരാനുണ്ടെന്നിരിക്കെ കേസുകൾ കൂടുമെന്ന് സർക്കാർ വിലയിരുത്തുന്നു

നിയന്ത്രണങ്ങൾ പാളിയാൽ പ്രവേശനം നിയന്ത്രിക്കുന്നതിലടക്കം കടുത്ത നടപടികൾ ഉണ്ടാകും. നിലവിൽ സംസ്ഥാനത്തുള്ള 216 കേസുകളിൽ 202ഉം സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവരാണ്. ഇതിൽ 98 പേർ പ്രവാസികളും 104 പേർ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. പ്രതിദിനം കേസുകൾ മൂന്നക്കത്തിലേക്ക് വരെ എത്താനുള്ള സാധ്യതയും സർക്കാർ കാണുന്നുണ്ട്.