കേണൽ സന്തോഷ് ബാബുവിന് വിട ചൊല്ലി രാജ്യം; സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ

ചൈനയുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച തെലങ്കാന സ്വദേശി കേണൽ ബിക്കുമല്ല സന്തോഷ് ബാബുവിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. സൂര്യപേട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം ടന്നത്. വ്യാഴാഴ്ച
 

ചൈനയുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച തെലങ്കാന സ്വദേശി കേണൽ ബിക്കുമല്ല സന്തോഷ് ബാബുവിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു. സൂര്യപേട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം ടന്നത്.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അമ്പത് പേർ മാത്രമാണ് ചടങ്ങുകഖിൽ പങ്കെടുത്തത്. ബുധനാഴ്ച രാത്രിയോടെ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിച്ച ഭൗതിക ശരീരത്തിൽ ഗവർണർ തമിളിസൈ സൗന്ദരരാജൻ, ഐടി മന്ത്രി കെ ടി രാമറാവു തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

തുടർന്ന് മൃതദേഹം സൂര്യാപേട്ടിലന് സമീപത്തെ വിദ്യാനഗറിലെ വസതിയിൽ എത്തിച്ചു. മൃതദേഹം വഹിച്ചു കൊണ്ട് ആംബുലൻസ് നീങ്ങുമ്പോൾ നൂറുകണക്കിനാളുകളാണ് റോഡിന് ഇരുവശവും ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തിയത്.

തിങ്കളാഴ്ച രാത്രി ലഡാക്കിലെ ഗാൽവൻ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലിലാണ് കേണൽ സന്തോഷ് ബാബു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തോടൊപ്പം 19 സൈനികർ കൂടി സംഘർഷത്തിൽ വീരമൃത്യു വരിച്ചിരുന്നു.