ചട്ടം മറികടന്ന് അധ്യാപക നിയമനത്തിൽ ഇടപെട്ടു; മന്ത്രി കെ ടി ജലീലിനെതിരെ ഗവർണർക്ക് പരാതി

എയ്ഡഡ് കോളജ് അധ്യാപക നിയമനത്തിൽ ചട്ടം മറികടന്ന് ഇടപെട്ടതായി മന്ത്രി കെ ടി ജലീലിനെതിരെ പരാതി. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ അധ്യാപകന്റെ പഠന വകുപ്പ് മാറ്റാൻ
 

എയ്ഡഡ് കോളജ് അധ്യാപക നിയമനത്തിൽ ചട്ടം മറികടന്ന് ഇടപെട്ടതായി മന്ത്രി കെ ടി ജലീലിനെതിരെ പരാതി. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ അധ്യാപകന്റെ പഠന വകുപ്പ് മാറ്റാൻ മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗം നിർദേശം നൽകിയത് ചട്ടലംഘനമെന്നാണ് ആരോപണം

സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റി നിയമിക്കാൻ മന്ത്രി ഇടപെട്ടെന്ന് ഇവർ പറയുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്നും സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.