അമിത് ഷായുടെ രാജി ആവശ്യപ്പെടണം, രാജ്യധർമം പാലിക്കണം; രാഷ്ട്രപതിക്ക് അപേക്ഷ നൽകി കോൺഗ്രസ്

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. അമിത് ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. 35
 

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. അമിത് ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

35 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിന്റെ നിശബ്ദ കാണികളായിരുന്നു കേന്ദ്രവും ഡൽഹിയിലെ കെജ്രിവാളിന്റെ സർക്കാരുമെന്ന് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സോണിയ ഗാന്ധി പറഞ്ഞു. രാജ്യധർമം പാലിക്കാൻ തന്റെ അധികാരമുപയോഗിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർഥിച്ചു. വേണ്ടത് ചെയ്യാമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകിയതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ, പി ചിദംബരം, കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, ആനന്ദ് ശർമ, രൺദീപ് സുർജേവാല തുടങ്ങിയവും സോണിയ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന അപേക്ഷ ഇവർ രാഷ്ട്രപതിക്ക് സമർപ്പിച്ചു