കാസർകോട് കൊറോണ ലക്ഷണങ്ങളുമായി രണ്ട് പേർ കൂടി; ഐസോലേഷൻ വാർഡിലേക്ക് മാറ്റി

കാസർകോട് ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ലക്ഷണബാധ. ഇവരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ സുഹൃത്തും ചൈനയിൽ നിന്നെത്തിയ മറ്റൊരാളെയുമാണ്
 

കാസർകോട് ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ലക്ഷണബാധ. ഇവരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ സുഹൃത്തും ചൈനയിൽ നിന്നെത്തിയ മറ്റൊരാളെയുമാണ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയത്.

ഇവരുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെന്ന് ജില്ലാ കലക്ടർ ഡി സജിത് ബാബു അറിയിച്ചു. 12 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടർ പറഞ്ഞു. കാസർകോട് ജില്ലയിൽ ഒരു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു

സംസ്ഥാനത്ത് മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാൾ തൃശ്ശൂരും, ഒരാൾ ആലപ്പുഴയിലും മൂന്നാമത്തെയാൾ കാസർകോടും ചികിത്സയിലാണ്. കേരളത്തിൽ രോഗലക്ഷണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തികളിൽ അയൽ സംസ്ഥാനങ്ങൾ പരിശോധന കർശനമാക്കി. അതിർത്തി കടന്ന് എത്തുന്നവരെ കർശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.