സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു; കൂടുതൽ രോഗികൾ മലപ്പുറത്ത്

സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 101 ആയി. ചെറിയൊരു ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് 100ലധികം രോഗികൾ ചികിത്സയിൽ
 

സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 101 ആയി. ചെറിയൊരു ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് 100ലധികം രോഗികൾ ചികിത്സയിൽ കഴിയുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്

21 പേരാണ് മലപ്പുറം ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കൂടാതെ വിവിധ ജില്ലകളിലായി നാല് മലപ്പുറം സ്വദേശികൾ കൂടി ചികിത്സയിൽ കഴിയുന്നുണ്ട്. കാസർകോട് ജില്ലയിൽ 14 പേർ, കണ്ണൂർ 6, വയനാട് 17, കോഴിക്കോട് 11, പാലക്കാട് 12, തൃശ്ശൂർ 6, എറണാകുളം 6, ഇടുക്കി 1, കോട്ടയം 2, ആലപ്പുഴ 2 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ മലപ്പുറം ജില്ലയിലും പാലക്കാട് കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നിന്ന് രണ്ട് പേർക്ക് വീതവും കൊല്ലം, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓരോരുത്തരുമാണ്.