24 മണിക്കൂറിനിടെ 41,332 പേർക്ക് കൂടി കൊവിഡ്; 485 പേർ മരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 41,332 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരി്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,51,110 ആയി ഉയർന്നു. 485 പേരാണ് ഇന്നലെ മരിച്ചത്. ആകെ
 

രാജ്യത്ത് 24 മണിക്കൂറിനിടെ 41,332 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരി്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,51,110 ആയി ഉയർന്നു. 485 പേരാണ് ഇന്നലെ മരിച്ചത്. ആകെ മരണസംഖ്യ 1,36,200 ആയി

41,452 പേർ ഇന്നലെ രോഗമുക്തി നേടി. 87,59,969 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 4,54,940 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്നലെ 5482 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 98 പേർ മരിച്ചു.

കൊവിഡ് വാക്‌സിൻ നിർമാണം നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ മരുന്ന് നിർമാണ കമ്പനികളിൽ സന്ദർശനം നടത്തും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി അഹമ്മദബാദിൽ എത്തി. അഹമ്മദാബാദിലെ സൈക്കോവിഡ് വാക്‌സിൻ വികസനം പ്രധാനമന്ത്രി നേരിട്ട് കണ്ട് വിലയിരുത്തി.