24 മണിക്കൂറിനിടെ 49,310 പേർക്ക് കൂടി കൊവിഡ്, 740 മരണം; രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണാതീതം

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ഒരു ദിവസത്തിനിടെ അമ്പതിനായിരത്തോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 49,310 പേർക്ക്
 

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ഒരു ദിവസത്തിനിടെ അമ്പതിനായിരത്തോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 49,310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12,87,945 ആയി ഉയർന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 740 പേർ മരിച്ചു. ആകെ മരണസംഖ്യ 30,601 ആയി ഉയർന്നു. 4,40,135 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 8.17 ലക്ഷം പേർ രോഗമുക്തി നേടി

മഹാരാഷ്ട്രയിൽ മൂന്നര ലക്ഷത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12,854 പേർ സംസ്ഥാനത്ത് മരിച്ചു. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ 1.92 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. 3232 ആണ് സം്സ്ഥാനത്തെ മരണസംഖ്യ

ഡൽഹിയിൽ 1.27 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 3745 പേർ മരിച്ചു. കർണാടകയിൽ 1616 പേർക്കും കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു