24 മണിക്കൂറിനിടെ 64,399 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 21,53,010 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേർക്ക് കൂടി
 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 21,53,010 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്.

തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് രോഗികളുടെ എണ്ണം അറുപതിനായിരം രേഖപ്പെടുത്തുന്നത്. 6,28,747 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 14.80 ലക്ഷം പേർ രോഗമുക്തി നേടി.

കഴിഞ്ഞ ദിവസം 861 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 43,379 ആയി ഉയർന്നു. മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം.