ഒറ്റ ദിവസത്തിനിടെ 1007 മരണം, 62,064 കൊവിഡ് കേസുകൾ; രോഗവ്യാപനത്തിൽ വലഞ്ഞ് രാജ്യം

രാജ്യത്ത് ഒറ്റ ദിവസത്തിനിടെ ആയിരത്തിലധികം കൊവിഡ് മരണങ്ങൾ. 1007 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. പുതുതായി 62,064 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു ഇതോടെ
 

രാജ്യത്ത് ഒറ്റ ദിവസത്തിനിടെ ആയിരത്തിലധികം കൊവിഡ് മരണങ്ങൾ. 1007 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. പുതുതായി 62,064 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 44,386 ആയി ഉയർന്നു. മരണസംഖ്യ 44,386 ആയി. രണ്ട് ശതമാനമാണ് ഇന്ത്യയിലെ മരണനിരക്ക്. 22,15,075 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരീച്ചത്

രോഗമുക്തി നേടിയവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 15,35,744 പേരാണ് രോഗമുക്തി നേടിയത്. 69.33 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 6.34 ലക്ഷം പേർ ചികിത്സയിൽ കഴിയുന്നുണ്ട്.