24 മണിക്കൂറിനിടെ 64,531 പേർക്ക് കൂടി കൊവിഡ്; 1092 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,531 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 27,67,274 ആയി
 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,531 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 27,67,274 ആയി ഉയർന്നു

1092 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 52,889 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1.91 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.

6,76,514 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 20,37, 871 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 73.64 ശതമാനമായി ഉയർന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്

മഹാരാഷ്ട്രയിൽ 6,15,477 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 20,687 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 3.49 ലക്ഷം പേർക്കും ആന്ധ്രയിൽ 3.06 ലക്ഷം പേർക്കും കർണാടകയിൽ രണ്ടര ലക്ഷത്തോളം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.