24 മണിക്കൂറിനിടെ 140 മരണം, 5611 പുതിയ രോഗികൾ; രാജ്യത്ത് കൊവിഡ് ആശങ്ക രൂക്ഷമാകുന്നു

ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 5611 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 140 പേർ മരിച്ചു. രാജ്യത്ത് കൊവിഡ് ബാധ റിപ്പോർട്ട്
 

ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 5611 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 140 പേർ മരിച്ചു. രാജ്യത്ത് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം രോഗബാധിതരുടെ എണ്ണത്തിൽ ഒരു ദിവസം ഇത്രയേറെ വർധനവ് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു

ഇതോടെ ആകെ രോഗികളുടെ എണ്ണം 1,06,750 ആയി. 61149 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3303 പേരാണ് ഇതിനോടകം മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 37136 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

ഗുജറാത്തിൽ 12140 പേർക്കും ഡൽഹിയിൽ 10554 പേർക്കും തമിഴ്‌നാട്ടിൽ 12484 പേർക്കും രോഗം സ്ഥിരീകരിച്ചു. ഏഷ്യയിൽ ഏറ്റവുമധികം രോഗവ്യാപനമുള്ള രാജ്യമായും ഇന്ത്യ മാറി. ഒരാഴ്ചക്കിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ 28 ശതമാനം വർധനവുണ്ടായെന്ന് ബ്ലുംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.