രാജ്യത്ത് കൊവിഡ് മരണം ഒന്നര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 18,088 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,088 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.03 കോടി ആയി ഉയർന്നു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ
 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,088 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.03 കോടി ആയി ഉയർന്നു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 5615 കേസുകളും കേരളത്തിലാണ്

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് ഒന്നര ലക്ഷം പിന്നിട്ടു. ഇന്നലെ 264 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,50, 114 ആയി ഉയർന്നു. നിലവിൽ 2.27 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. 99.97 ലക്ഷം പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

അതേസമയം, കൊവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള തീയതി കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങളിലേക്ക് കൊവിഡ് വാക്സിനുകൾ ഈ മാസം 13 മുതൽ നൽകാൻ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.

ജനുവരി 14ന് ആരോഗ്യപ്രവർത്തകർക്കുള്ള കുത്തിവെപ്പ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഹരിയാനയിലെ കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലുള്ള സംഭരണശാലകളിലാണ് വാക്സിൻ ആദ്യം എത്തുക. തുടർന്ന് സംസ്ഥാനങ്ങളിലെ ഡിപ്പോകളിലേക്ക് എത്തിക്കും. ഇവിടെ നിന്നാണ് ജില്ലാ ബ്ലോക്ക് തലങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നത്