24 മണിക്കൂറിനിടെ 312 മരണം, 14,993 പേർക്ക് കൊവിഡ്; രാജ്യത്തെ കൊവിഡ് മരണം പതിനാലായിരം കടന്നു

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 14993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 312 പേർ ഒരു ദിവസത്തിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം പതിനാലായിരം
 

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 14993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 312 പേർ ഒരു ദിവസത്തിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം പതിനാലായിരം കടന്നു

4,40,215 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 14,011 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. 1,78,014 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 2,48,190 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,796 ആയി ഉയർന്നു. 6283 പേരാണ് സംസ്ഥാനത്ത് മരിച്ചത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 62,655 ആയി ഉയർന്നു. 2233 പേർ മരിച്ചു

ഗുജറാത്തിൽ 1684 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 27,825 പേർക്കാണ് സംസ്ഥാനത്ത് രോഗം പിടിപെട്ടത്. തമിഴ്‌നാട്ടിൽ 62,087 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 794 പേർ മരിച്ചു