രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് അരലക്ഷം പിന്നിട്ടു, 775 മരണം; കണക്കുകളിൽ വിറങ്ങലിച്ച് രാജ്യം

രാജ്യത്ത് ഇതാദ്യമായി കൊവിഡ് പ്രതിദിന വർധനവ് അരലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 775 പേർ ഈ സമയത്തിനുള്ളിൽ മരിച്ചു. ഇതോടെ
 

രാജ്യത്ത് ഇതാദ്യമായി കൊവിഡ് പ്രതിദിന വർധനവ് അരലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 775 പേർ ഈ സമയത്തിനുള്ളിൽ മരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയർന്നു

5,28,242 പേരാണ് ചികിത്സയിൽ കഴിയുന്നത്. 34,968 പേർ ഇതിനോടകം മരിച്ചു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസകരമാണ്. പത്ത് ലക്ഷത്തിലധികം പേർ ഇതിനോടകം കൊവിഡ് മുക്തരായി. ആരോഗ്യ മന്ത്രാലയ്തിന്റെ കണക്കുകൾ പ്രകാരം 10,20,582 പേരാണ് രോഗമുക്തി നേടിയത്. 64.43 ശതമാനമാണ് രോഗമുക്തി നിരക്ക്.

മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം നിലവിൽ രൂക്ഷമായി തുടരുന്നത്. ഉത്തർപ്രദേശിൽ പ്രതിദിന വർധനവ് മൂവായിരം കടന്നു. ബംഗാളിലും ബീഹാറിലും രണ്ടായിരത്തിലേറെ പേർ വീതമാണ് ദിനംപ്രതി കൊവിഡ് ബാധിതരാകുന്നത്.

അമേരിക്ക നേരിട്ട കൊവിഡ് രൂക്ഷതയിലേക്കാണ് ഇന്ത്യയും കടന്നു ചെല്ലുന്നത്. യുഎസിലാണ് ഇതിന് മുമ്പ് പ്രതിദിന വർധനവ് അമ്പതിനായിരം കടന്നത്. സമാനമായ സ്ഥിതിയിലേക്കാണ് ഇന്ത്യയും എത്തിയിരിക്കുന്നത്.