ഒറ്റദിവസത്തിൽ 11,929 പേർക്ക് കൊവിഡ്, 311 മരണം; രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 311 പേർ ഒരു ദിവസത്തിനിടെ മരിച്ചു. ഇത്രയുമധികം പേർക്ക് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിക്കുന്നത്
 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 311 പേർ ഒരു ദിവസത്തിനിടെ മരിച്ചു. ഇത്രയുമധികം പേർക്ക് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 ആയി ഉയർന്നു. 9195 പേരാണ് ഇതിനോടകം മരിച്ചത്. 1,49,348 പേർ നിലവിൽ ചികിത്സയിലുണ്ട്. 1,62,379 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ 1,04,568 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3830 പേർ സംസ്ഥാനത്ത് മരിച്ചു. തമിഴ്‌നാട്ടിൽ 42,687 പേർക്ക് രോഗം സ്ഥിരീകരിച്ചു. 397 പേർ മരിച്ചു. 23038 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഗുജറാത്തിൽ 1448 പേരാണ് മരിച്ചത്.

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതാണ് കാണുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു. അടുത്ത ദിവസം അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരുമായും വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തും

സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് അടിയന്തര പദ്ധതി തയ്യാറാക്കാൻ ഉന്നത തല യോഗത്തിൽ പ്രധാനമന്ത്രി നിർദേശം നൽകി. നഗര ജില്ലാ അടിസ്ഥാനത്തിൽ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് ആവശ്യമായ കിടക്കകൾ ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.