ഒറ്റദിവസത്തിനിടെ 9851 രോഗികൾ, 273 മരണം; രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻ വർധന. ഒറ്റ ദിവസത്തിനിടെ പതിനായിരത്തിനടുത്ത് രോഗികളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 9851 പേർക്കാണ്
 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻ വർധന. ഒറ്റ ദിവസത്തിനിടെ പതിനായിരത്തിനടുത്ത് രോഗികളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 9851 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

273 പേർ ഒറ്റ ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചു. ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെയും മരണത്തിന്റെയും ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,26,770 ആയി. മരണസംഖ്യ 6348 ആയി ഉയർന്നു

1,10960 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1,09,462 പേർ രോഗമുക്തരായി മഹാരാഷ്ട്രയിൽ മാത്രം 77793 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മാത്രം 2710 പേർ ഇതിനോടകം മരിച്ചു

തമിഴ്‌നാട്ടിൽ 27256 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 220 പേർ മരിച്ചു. ഗുജറാത്തിൽ 18,584 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 1155 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.