24 മണിക്കൂറിനിടെ രാജ്യത്ത് 103 മരണം; കൊവിഡ് ബാധിതരുടെ എണ്ണം 56,342 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56,342 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പേർക്ക് രോഗം സ്ഥിരീകരിച്ചു. 103
 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56,342 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പേർക്ക് രോഗം സ്ഥിരീകരിച്ചു. 103 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1886 ആയി. 16540 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങൾക്ക് പുറമെ ഉത്തർപ്രദേശിലും തെലങ്കാനയിലും ബംഗാളിലും കൊവിഡ് കേസുകൾ വർധിക്കുകയാണ്

മഹാരാഷ്ട്രയിൽ വ്യാഴാഴ്ച മാത്രം 1362 പേർക്കും തമിഴ്‌നാട്ടിൽ 580 പേർക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 17,974 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 694 പേർ മരിച്ചു. തമിഴ്‌നാട്ടിൽ തുടർച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം 500 കടക്കുന്നത്. 5409 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 37 പേർ മരിച്ചു. ഗുജറാത്തിൽ 7012 പേർക്ക് രോഗം സ്ഥിരീകരിച്ചു. 425 പേർ മരിച്ചു

മധ്യപ്രദേശിൽ 3252 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 193 പേർ മരിച്ചു. പശ്ചിമബംഗാളിൽ 1548 പേർക്ക് മാത്രം രോഗം സ്ഥിരീകരിച്ചപ്പോൾ 151 പേർ മരിച്ചു