ഇന്ന് 3215 പേർക്ക് കൊവിഡ്, 3013 പേർക്ക് സമ്പർക്കത്തിലൂടെ; 2532 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3013 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്
 

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3013 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം ബാധിച്ചവരിൽ 313 പേരുടെ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 12 പേരാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകൾ പരിശോധിച്ചു. 2532 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്

തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് നിലവിൽ 31156 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസാധാരണമായ പ്രശ്‌നങ്ങളാണ് കൊവിഡ് സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.