24 മണിക്കൂറിനിടെ രാജ്യത്ത് 6566 കൊവിഡ് കേസുകൾ; മരണസംഖ്യ 194

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 6566 പേർക്ക്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി ഉയർന്നു. തുടർച്ചയായ
 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 6566 പേർക്ക്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി ഉയർന്നു. തുടർച്ചയായ ഏഴാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം ആറായിരത്തിന് മുകളിലെത്തുന്നത്.

24 മണിക്കൂറിനിടെ 194 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 194 ആയി ഉയരുകയും ചെയ്തു. 67691 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ കൊവിഡ് കേസുകളിൽ ഏറെയും

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 56948 ആയി ഉയർന്നു. 1897 പേർ സംസ്ഥാനത്ത് മരിച്ചു. അതേസമയം രോഗമുക്തി നേടുന്നവരുടെ ശരാശരി ഉയരുന്നത് ആശ്വാസകരമാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. രോഗം ബാധിക്കുന്നവരിൽ 42.45 ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.