24 മണിക്കൂറിനിടെ 18,522 കൊവിഡ് കേസുകൾ, 418 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 5,66,840 ആയി
 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 5,66,840 ആയി ഉയർന്നു. 16,893 പേർ ഇതിനോടകം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

നിലവിൽ 2,15,125 പേരാണ് ചികിത്സയിൽ കഴിയുന്നത്. 3,34,821 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയർന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാജ്യത്ത് 86,08,654 സാമ്പിളുകളാണ് പരിശോധിച്ചത്. തിങ്കളാഴ്ച മാത്രം 2,10,292 സാമ്പിളുകൾ പരിശോധിച്ചു

മഹാരാഷ്ട്രയിൽ മാത്രം 1,69,883 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 5257 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ തമിഴ്‌നാട് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 86,224 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 85,161 പേർക്കും രോഗം സ്ഥിരീകരിച്ചു

ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനമുണ്ടാകുന്നതാണ് വലിയ പ്രതിസന്ധി. ഡൽഹിയിൽ മാത്രം 2109 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 769 പേരും ഡൽഹി എയിംസിൽ നിന്നുള്ളവരാണ്.