ഒരു ദിവസത്തില്‍ 18,653 കൊവിഡ് കേസുകള്‍, 507 മരണം; രാജ്യത്തെ കൊവിഡ് മരണങ്ങള് 17,400
രാജ്യത്ത് കൊവിഡ് കേസുകള്‍ അനുദിനം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,653 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 507 പേര് കൂടി മരിച്ചതോടെ രാജ്യത്ത് ആകെ മരണങ്ങള് 17,400 ആയി.
5,85,493 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,47,979 പേര്‍ക്ക് രോഗമുക്തി സംഭവിച്ചു. 2,20,114 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1.74 ലക്ഷം കവിഞ്ഞു. 7855 പേര് മരിച്ചു. ഡല്‍ഹിയില്‍ 87,360 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2742 പേര് മരിച്ചു
തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 90,167 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1201 പേര് മരിച്ചു. 32,557 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. 1846 പേര് മരിച്ചു
യുപിയില്‍ 697 പേരും ബംഗാളില്‍ 668 പേരും മധ്യപ്രദേശില്‍ 572 പേരും തെലങ്കാനയില്‍ 260 പേരും മരിച്ചു. കേരളത്തില്‍ 4442 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 24 പേരാണ് മരിച്ചത്.