ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു; മരണസംഖ്യ 27 ആയി

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 1024 കൊവിഡ് ബാധിതരാണുള്ളത്. മരണസംഖ്യ 27 ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ്
 

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 1024 കൊവിഡ് ബാധിതരാണുള്ളത്. മരണസംഖ്യ 27 ആയി.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ രോഗികളുള്ളത്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 72 ആയി. ബിഹാറിൽ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊൽക്കത്തയിൽ കേണൽ റാങ്കിലുള്ള ഡോക്ടർക്കും ഡറാഡൂണിൽ ഒരു ജി സി ഒക്കും കൊറോണ സ്ഥിരീകരീച്ചതായി കരസേന അറയിച്ചു

കൊറോണ കേസുകൾ ആയിരം കടന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. ട്രെയിൻ കോച്ചുകൾ ഐസോലേഷൻ വാർഡുകളാക്കുന്നതിന്റെ ആദ്യ മാതൃക തയ്യാറായി. രോഗികളുടെ എണ്ണം വർധിച്ചാൽ ആശുപത്രികളുടെ അപര്യാപ്തത കണക്കിലെടുത്താണ് ട്രെയിൻ കോച്ചുകൾ ഐസോലേഷൻ വാർഡുകളാക്കുന്നത്.