കൊവിഡ് 19 ബാധിച്ച് തമിഴ്‌നാട്ടിൽ ഒരു മരണം; രാജ്യത്ത് മരണസംഖ്യ 12 ആയി

കൊവിഡ് 19 ബാധിച്ച് തമിഴ്നാട്ടിൽ ഒരാൾ മരിച്ചു. മധുര സ്വദേശിയായ 54കാരനാണ് മരിച്ചത്. രാജാജി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ഇയാൾക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്ന്
 

കൊവിഡ് 19 ബാധിച്ച് തമിഴ്‌നാട്ടിൽ ഒരാൾ മരിച്ചു. മധുര സ്വദേശിയായ 54കാരനാണ് മരിച്ചത്. രാജാജി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ഇയാൾക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല

ഇതോടെ ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ചുള്ള മരണം 12 ആയി ഉയർന്നു. ഇതുവരെ 562 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം രണ്ട് പേർ മരിച്ചു. ഇതുവരെ 48 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊവിഡ് 19 വ്യാപിക്കുന്നത് തടയാനായി പ്രധാനമന്ത്രി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾ പുറത്തേക്കിറങ്ങരുതെന്നും ജനാത കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു

സാമൂഹിക അകലം പാലിക്കുക മാത്രമാണ് കൊറോണയെ ചെറുക്കാനുള്ള പോംവഴി. ജനങ്ങൾ സഹകരിക്കണമെന്നും ഓരോ പൗരൻമാരെയും സംരക്ഷിക്കാൻ ഈ നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.